മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവത്തിൽ, ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പൊലീസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവന്നതാണ് പണം എന്നാണ് ലഭ്യമായ വിവരം.
പണത്തിനൊപ്പം കൊണ്ടുവന്ന 116 ഗ്രാം സ്വര്‍ണ നാണയങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. സഞ്ജയ് താനാജി സബ്കല്‍, ഭാര്യ അര്‍ച്ചന എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
Post Your Comments