ErnakulamKeralaNattuvarthaLatest NewsNews

പിണറായി ഇനിയും അമേരിക്കയിൽ ചികിത്സയ്ക്കുപോവും, സാധാരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി കിടക്കും: ഹരീഷ് പേരടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. പിണറായി അമേരിക്കയിൽ ചികിത്സയ്ക്കു പോകുമെന്നും സാധരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി കിടക്കുമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

സാധരണക്കാരൻ വോട്ട് ചെയ്യാൻ മാത്രം അറിയുന്ന, നികുതിയടക്കാൻ മാത്രം അറിയുന്ന പൊട്ടന്മാരാണെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മൈലപ്ര സഹകരണ ബാങ്കിൽ 3 കോടി 94 ലക്ഷം രൂപയുടെ ക്രമക്കേട്: പ്രതിയായ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി
ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങൾ വരും…കാരണം അദ്ദേഹം സർക്കാർ ജീവനക്കാരനാണ് …ദിലീപ് ഇനിയും സിനിമയിൽ അഭിനയിക്കും..കാരണം അയാൾ നടനാണ്…പിണറായി അമേരിക്കയിൽ ചികൽസക്കുപോവും..കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്…സാധരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി കിടക്കും..കിട്ടിയാൽ കിട്ടി..പോയാൽ പോയി..കാരണം സാധരണക്കാരൻ വോട്ട് ചെയ്യാൻ മാത്രം അറിയുന്ന നികുതിയടക്കാൻ മാത്രം അറിയുന്ന പൊട്ടൻമാരാണ്…അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും…കാരണം അവൾ ജീവിതം നഷ്ട്ടപെട്ടവളാണ്… ഞാനിനിയും ഫെയ്സ് ബുക്കിൽ പോസ്റ്റിടും..കാരണം നമ്മൾ ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ് …അമേരിക്കയിൽ നിന്ന് വന്ന ആൾക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ് …ശരിക്കും നമ്മൾ എത്ര ഭാഗ്യവൻമാരണല്ലെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button