മുടി വളരാൻ പല വഴികളും ശ്രമിക്കുന്നവരാണ് മിക്കവരും. മുടി തഴച്ച് വളരാൻ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്കും. മഞ്ഞക്കരുവിലെ ആന്‍റി ഓക്സിഡന്‍റുകള്‍ അഥവാ ക്സാന്തോഫിലിസ് തലയോട്ടിയിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയുകയും, പരുക്കന്‍ സ്വഭാവം മാറ്റുകയും ചെയ്യും. മുട്ടയിലെ കൊളസ്ട്രോള്‍ ഈ പോഷകഘടകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
ഒരു പാത്രത്തില്‍ ഒരു മഞ്ഞക്കരു എടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി മുടിയില്‍ തേക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാം.
മുട്ടയും ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. മികച്ച ഹെയര്‍പാക്കാണിത്.
Post Your Comments