KeralaLatest NewsNews

39,200-ൽ തന്നെ, സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു.

ഓഹരി വിപണികളുടെ അസ്ഥിരതയും, റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതും സ്വർണത്തിന് അനുകൂലമാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,937 ഡോളറിലാണ് വ്യാപാരം.

ഏപ്രിൽ നാല് മുതൽ ആറ് വരെയായിരുന്നു സ്വർണത്തിന് ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരുന്നത്. പവന് 38,240 രൂപയായിരുന്നു അ‌ന്നത്തെ വില. ഈ മാസം 18, 19 തീയതികളിൽ പവന് രേഖപ്പെടുത്തിയ 39,880 രൂപയാണ് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ, ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണ വിലയ്ക്ക് തിരിച്ചടിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button