
വയനാട്: തേൻ ശേഖരണത്തിനിടെയുണ്ടായ അപകടത്തിൽ ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ രണ്ട് പേർ മരിച്ചു. വടുവഞ്ചാൽ പരപ്പന്‍പാറ കോളനിയിലെ രാജനും ഇദ്ദേഹത്തിന്റെ ബന്ധുവായ സുനിലിന്റെ ആറുമാസം പ്രായമുള്ള മകനുമാണ് മരിച്ചത്.
തേൻ ശേഖരിക്കുന്നതിനിടെ രാജൻ മരത്തിൽ നിന്ന് വീഴുകയായിരുന്നു.
ഇതിനിടെ തേനീച്ച കൂട് ഇളകുകയും ചെയ്തു. താഴെ നിന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റാണ് കുഞ്ഞ് മരിച്ചത്.
നാട്ടുകാർ ചേർന്ന് ഇരുവരെയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജന്റെ പരിക്ക് ഗുരുതരമായിരുന്നു.
Post Your Comments