ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ ഏപ്രിൽ 26ന് തുടങ്ങാനിരിക്കെ, ഇതിന് മുന്നോടിയായുള്ള തത്സമയ വെബ്കാസ്റ്റ് നാളെ ആരംഭിക്കും.
രാവിലെ 11 മണിക്കാണ് വെബ്കാസ്റ്റ്.
പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളാണ് നടക്കുന്നത്.
ഏകദേശം ഒരു മണിക്കൂറോളം വെബ്കാസ്റ്റ് നടക്കും. സി.ബി.എസ്.ഇ. ചെയർമാൻ ഡോ വിനീത് ജോഷിയുടെ മുഖ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന വെബ്കാസ്റ്റിൽ, സി.ബി.എസ്.ഇ. ടേം 2 പരീക്ഷകളെക്കുറിച്ചും പരീക്ഷകൾക്കായി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കും.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തത്സമയ വെബ്കാസ്റ്റ് സ്ട്രീം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ബോർഡ് എല്ലാ സ്‌കൂളുകളോടും നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ സ്‌കൂളുകളും ഈ വെബിനാറിൽ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണ് എന്നും നിർദ്ദേശമുണ്ട്.
Post Your Comments