KeralaLatest NewsNews

 കഞ്ചാവ് കേസിലെ പ്രതിയെ വെറുതെ വിട്ടു :  കുറ്റം തെളിയിക്കാനായില്ലെന്നു കോടതി

കോഴിക്കോട്‌: പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് കാണിച്ച് കഞ്ചാവു കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. വടകര നർകോട്ടിക്ക് സ്പെഷൽ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബുവാണ് പ്രതിയായ ചക്കുംകടവ് സ്വദേശി അരീക്കാടൻ റിയാസ് പാഷയെ (48) വെറുതെ വിട്ടത്.

2017 ഫെബ്രുവരി 19ന് വൈകീട്ട് 5.30ന് ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിന് സമീപം 1.70 കിലോ കഞ്ചാവുമായി പിടികൂടിയെന്നാണ് കേസ്. കസബ പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതിക്കു വേണ്ടി അഡ്വ. പി.പി. സുനിൽകുമാറാണ് ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button