MalappuramNattuvarthaLatest NewsKeralaNews

സഹപാഠിയെ പ്രണയം നടിച്ച്‌ ലോഡ്ജിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു : 22 കാരൻ അറസ്റ്റിൽ

എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസി(22)നെയാണ് പൊലീസ് പിടികൂടിയത്

മലപ്പുറം: 22കാരിയെ സഹപാഠിയായ യുവാവ് പ്രണയം നടിച്ച്‌ ലോഡ്ജില്‍ എത്തിച്ച്‌ മദ്യം നല്‍കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 22 കാരൻ അറസ്റ്റിൽ. എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസി(22)നെയാണ് പൊലീസ് പിടികൂടിയത്.

മലപ്പുറം ചങ്ങരംകുളത്ത് ഏപ്രില്‍ 19-നാണ് സംഭവം. പീഡന ശേഷം സ്വര്‍ണം കവര്‍ന്ന യുവാവ്, പീഡന ദൃശ്യങ്ങള്‍ കാണിച്ച്‌ ബന്ധുക്കളായ സ്ത്രീകളെയും ഭീഷണിപ്പെടുത്തി.

Read Also : മെയ്‌ 10 ന് തൃശൂർ പൂരം : നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭംഗിയായി നടത്തുമെന്ന് മന്ത്രി ആർ.രാധാകൃഷ്‌ണൻ

പിന്നീട് ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച്‌ കൊടുത്ത് ഭീഷണി തുടര്‍ന്നു. ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുമെന്നും ഭീഷണി തുടര്‍ന്നതോടെ ബന്ധുക്കള്‍ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button