അബുദാബി: ലൈസൻസില്ലാത്ത മെഡിക്കൽ ഉത്പ്പന്നങ്ങൾ പ്രചരിപ്പിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് വിൽക്കുന്നതിന് അനുമതിയില്ലാത്തതോ, അനുമതിയുള്ളവയുടെ അനുകരണമോ ആയ മെഡിക്കൽ ഉത്പന്നങ്ങളുടെ പ്രചാരണം, വില്പന എന്നിവ ലക്ഷ്യമിട്ട് കൊണ്ട് ഒരു വെബ്സൈറ്റ് സൃഷ്ടിക്കുകയോ നിയന്ത്രിക്കുകയോ ഇത് സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വ്യക്തിയ്ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.
Read Also: ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്
കിംവദന്തികളും ഇ-കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള യുഎഇ ഫെഡറൽ ഡിക്രി-നിയമ നമ്പർ ‘2021/ 34’-ന്റെ ആർട്ടിക്കിൾ 49 അനുസരിച്ചായിരിക്കും ശിക്ഷാ നടപടികൾ.
പൊതുജനങ്ങൾക്കിടയിൽ നിയമസംസ്‌കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
Read Also: ബില്ല് അടച്ചില്ല ഫ്യൂസ് ഊരി : കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മർദ്ദനം
Post Your Comments