തൊടുപുഴ: തോടുകളിൽ പതിവായി ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ ഡ്രൈവറും ടാങ്കർ ലോറിയും പൊലീസ് പിടിയിൽ. അടൂർ ബിനു മൻസിലിൽ ഷാനു മജീദാണ് (24) അറസ്റ്റിലായത്. തൊടുപുഴ പൊലീസാണ് പിടികൂടിയത്.
ഇയാൾ തൊടുപുഴയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് കുമാരമംഗലം പഞ്ചായത്തിലെ മൈലക്കൊമ്പ്, പൈങ്കുളം ഭാഗത്തെ തോടുകളിൽ തള്ളിയിരുന്നത്. രാത്രിയിൽ ശുദ്ധജല സ്രോതസിലടക്കം മാലിന്യം തള്ളൽ പതിവായതോടെ നാട്ടുകാർ കാവൽ ഏർപ്പെടുത്തി.
Read Also : പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം : അപേക്ഷകർ 50-ൽ കുറവെങ്കിൽ അഭിമുഖംമാത്രം
തുടർച്ചയായ നിരീക്ഷണത്തിനൊടുവിൽ നാട്ടുകാർ വാഹനം കണ്ടെത്തി. തുടർന്ന്, നമ്പർ സഹിതം തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാനുവിനെയും ലോറിയും കസ്റ്റഡിയിലെടുത്തത്. ഷാനുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വാഹനം കോടതിയിൽ ഹാജരാക്കി.
Post Your Comments