അമ്പലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം. കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്താണ് പണം അപഹരിച്ചിട്ടുണ്ട് .
കോവിലിന്റെ വാതിൽ കുത്തി തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന്, ക്ഷേത്രം ഭാരവാഹികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments