KeralaCinemaMollywoodLatest NewsNewsEntertainment

ഇഷ്ടപ്പെട്ടില്ല, അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ?: രമേശ് പിഷാരടിയോട് മകൾ പീലി

നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേശ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്തമായ രീതിയിലാണ് സിനിമയുടെ മേക്കിംഗ്. പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും, സിനിമ കണ്ട പിഷാരടിയുടെ മൂത്ത മകള്‍ക്ക് സിനിമയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല പറയാനുള്ളത്. സിനിമയെ പറ്റിയുള്ള അഭിപ്രായം ചോദിച്ച മാധ്യമങ്ങളോടായിരുന്നു പിഷാരടിയുടെ മകള്‍ പീലിയുടെ പ്രതികരണം. ഈ പ്രതികരണം, അച്ഛനോടുള്ള സ്നേഹം കൊണ്ടാണെന്ന് പിഷാരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Also Read:കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്, പക്ഷെ ബിജെപിയ്ക്ക് ബദൽ കോൺഗ്രസ്‌ മാത്രമേയുള്ളൂ: ഇ ടി മുഹമ്മദ് ബഷീര്‍

‘എനിക്ക് ഇഷ്ടപെട്ടില്ല. അച്ഛന്‍ തൂങ്ങി ചാകുന്ന പടമായതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. തൂങ്ങി ചാകുന്ന സീന്‍ മാത്രമല്ല. പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ല. ദേഷ്യം വരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛന്‍ ചെയ്യുന്നത്. ഇത് മാത്രമല്ലേയുള്ളു. അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ. രക്ഷപ്പെട്ട സീന്‍ ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ല. കോമഡി പടങ്ങള്‍ ഇഷ്ടമാണ്. ഇതില്‍ ഒരു തരി കോമഡിയില്ല. ഫുള്‍ സീരിയസാണ് പടം’, പീലി പറഞ്ഞു.

അതേസമയം, പീലി പറഞ്ഞത് തന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നായിരുന്നു പിഷാരടി വിശദീകരിച്ചത്. ‘അവള്‍ക്ക് സിനിമയും കഥാപാത്രവും ഒന്നും ഇല്ല. അച്ഛനാണ് വേദനിക്കുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയാണ് അവരെ ഭയരഹിതരാക്കുന്നത്. ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുണ്ടെന്ന് അറിഞ്ഞതിനാല്‍ അമ്മയും സിനിമ കാണാന്‍ വന്നില്ല’, പിഷാരടി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button