സാൾട്ട് ലേക്ക് സിറ്റി: കോളേജിൽ വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി പോൺ സിനിമകൾ കാണിക്കാൻ തീരുമാനിച്ചത്തിന്റെ ഭാഗമായി വിമർശനങ്ങൾ ഏറ്റുവാങ്ങി ഒരു കോളേജ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോൺ സിനിമകൾ കാണിക്കുന്നതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. സാൾട്ട് ലേക്ക് സിറ്റിയിലെ വെസ്റ്റ്മിൻസ്റ്റർ കോളേജാണ് വിദ്യാർത്ഥികൾക്ക് ഇങ്ങനെ ഒരു ക്ലാസ് വാഗ്ദാനം ചെയ്യുന്നത്.
‘ഹാർഡ്‌കോർ പോണോഗ്രഫി’, ‘സൺഡേ നൈറ്റ് ഫുട്‌ബോളിനേക്കാൾ’ കൂടുതൽ ജനപ്രിയമാണെന്നും ഇതൊരു ബില്ല്യൺ ഡോളർ വ്യവസായമാണെന്നും കോളേജ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അതിനെ വിമർശനാത്മകമായി കൂടി സമീപിക്കുകയാണ് ‘ഫിലിം 300O പോൺ’ ക്ലാസിലൂടെ എന്നാണ് കോളേജ് അധികൃതർ പറയുന്നത്.
65 കിലോയുള്ള ഓണ്‍ലൈൻ പാഴ്സൽ, ചുമക്കാൻ എത്തിയത് 15 പേർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ഗുണ്ടായിസം
അതിനെ ഒരു ആർട് ഫോം ആയാണ് ഇതിനെ കാണുന്നതെന്നും വർഗം, ക്ലാസ്, ലിംഗഭേദം എന്നിവയുടെ ലൈംഗികവൽക്കരണത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്ലാസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കൂടി കാണുന്നു എന്നും കോളേജ് അധികൃതർ പറയുന്നു. അതേസമയം, ഇത്തരത്തിൽ ഒരു ക്ലാസ് പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് കോളേജിന് ലഭിക്കുന്നത്. കോളേജിന്റെ പ്രവർത്തി സദാചാര വിരുദ്ധമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
Imagine having to watch hardcore pornography with your professors in a private college in Salt Lake City, Utah. pic.twitter.com/C8Evj6z7R5
— James Lindsay, B-2 Spirit (@ConceptualJames) April 19, 2022
Post Your Comments