ThiruvananthapuramKeralaNattuvarthaNews

സിപിഐഎം പ്രവർത്തകർ ഹരിദാസ് വധക്കേസ് പ്രതിക്ക് സംരക്ഷണം നൽകിയിട്ടില്ലെന്ന് എം.വി ജയരാജന്‍

തിരുവനന്തപുരം : പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സിപിഐഎം സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുടമ പ്രശാന്തിന് സിപിഐഎം ബന്ധമില്ല.

കൊവിഡ് കാലം മുതല്‍ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചയാളാണ് വീട്ടുടമയുടെ ഭര്‍ത്താവ്. പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിജിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്‌എസ്‌ നേതാവ്‌ നിജിൽദാസിന്‌ ഒളിച്ചുകഴിയാൻ വീട് നൽകിയ അധ്യാപിക അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button