പാലക്കാട്: ലൗ ജിഹാദ് ആരോപണം സത്യമാകുമെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. ലൗ ജിഹാദ് ഉണ്ടെന്ന് ഏതെങ്കിലും മതമേലധ്യക്ഷന്‍മാര്‍ പറയുന്നുണ്ടെങ്കില്‍ അത് സത്യമാകുമെന്നും, അടിസ്ഥാനമില്ലാതെ ആരും അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം ട്വന്റിഫോറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഏതെങ്കിലും സഭാ മേലധ്യക്ഷന്മാരോ വ്യക്തികളോ ലൗ ജിഹാദിനെ കുറിച്ച് തറപ്പിച്ച് പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനെ കുറിച്ച് അവര്‍ക്ക് അങ്ങനെ പറയാനുള്ള അടിസ്ഥാനമുണ്ടാകാം. ഒരു അടിസ്ഥാനമില്ലാതെ ആരും അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. മിശ്ര വിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ല. സില്‍വര്‍ലൈനില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാമ്പത്തിക നേട്ടത്തിനായി മദ്യ ഉപഭോഗം കൂട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ല’, അദ്ദേഹം പറഞ്ഞു.
Also Read:എല്ലാ വർഷവും സ്ഥിരതയാർന്ന പ്രകടനം, അവന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനാവില്ല: ആകാശ് ചോപ്ര
അതേസമയം, കോടഞ്ചേരിയിലെ വിവാദ മിശ്ര വിവാഹങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ലൗ ജിഹാദ് വീണ്ടും ചർച്ചയായത്. എന്നാൽ, തങ്ങളുടേത് ലൗ ജിഹാദല്ലെന്നും പരസ്പരം സമ്മതപ്രകാരം വിവാഹിതരായതാണെന്നും വ്യക്തമാക്കി ഷെജിനും ജോയ്‌സ്‌നയും രംഗത്ത് വന്നിരുന്നു. കോടതി വിധിയും ഇവർക്ക് അനുകൂലമായിരുന്നു. ഇതിനിടെ, ഇപ്പോൾ മറ്റൊരു ലൗ ജിഹാദ് ആരോപണവും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ മാസം 26ന് ആലപ്പുഴയിൽ നിന്നും കാണാതായ വിശ്വലക്ഷ്മി(16), സഫറുദ്ദീൻ(17) എന്നീ കൗമാരക്കാരുടെ കേസിലും ലൗ ജിഹാദ് ആരോപണമാണ് ഉയർന്നുവരുന്നത്. കുട്ടികൾ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
Post Your Comments