അബുദാബി: നവജാത ശിശുക്കൾക്ക് 120 ദിവസത്തിനകം ഐഡി കാർഡ് നിർബന്ധമാണെന്ന അറിയിപ്പുമായി യുഎഇ. സ്പോൺസറുടെ വിസയുടെ കാലാവധിയനുസരിച്ചാകും കുട്ടികളുടെ കാർഡിന്റെ കാലാവധി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലും ആപ്പിലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടിയുടെ പാസ്പോർട്ട് പകർപ്പ്, ഫോട്ടോ, സ്പോൺസറുടെ വിസ പേജ് സഹിതമുള്ള പാസ്പോർട്ട് പകർപ്പ്, ഇ-ദിർഹം രസീത്, ജനന സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയ്ക്കു വേണ്ടത്.
സ്പോൺസറുടെ വിസ കാലാവധിയുള്ളതാകണമെന്നത് പ്രധാന വ്യവസ്ഥയാണ്. കുട്ടിയുടെ കാർഡ് എടുക്കാൻ വൈകിയതിന് പിഴയുണ്ടെങ്കിൽ അതാദ്യം അടയ്ക്കുകയും വേണം.
ഐഡി കാർഡിനായി അപേക്ഷയും ഫീസും അടച്ചാൽ മറ്റു വിവരങ്ങൾ അധികൃതർ ഇ-മെയിലിൽ അറിയിക്കും. അതേസമയം, ഐഡി കാർഡിന് അപേക്ഷിക്കാൻ 30 ദിവസത്തിലേറെ വൈകിയാൽ ഓരോ ദിവസവും 20 ദിർഹമാണ് പിഴ. ഇപ്രകാരം ഒരു കാർഡിൽ പരമാവധി 1,000 ദിർഹം വരെ പിഴ ചുമത്തുന്നതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments