താമരശ്ശേരി: ബില്ല് അടക്കാത്ത ഉപഭോക്താവിൻ്റെ ഫീസ് ഊരിയതിൻ്റെ പേരിൽ പുതുപ്പാടി കെഎസ്ഇബി ഓഫീസിൽ ബഹളമുണ്ടാക്കുകയും, മസ്ദൂറായ രമേഷനെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.
അക്രമം നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. പ്രകടനത്തെ തുടർന്ന്, ഓഫീസിന് മുന്നിൽ ചേർന്ന പ്രതിഷേധയോഗത്തിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐറ്റിയു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അക്ബർ, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സജിത്കുമാർ, കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ ബാലുശ്ശേരി ഡിവിഷൻ സെക്രട്ടറി സതീശൻ, ബിഎംഎസ് നേതാവ് ശ്രീലേഷ് എന്നിവർ സംസാരിച്ചു.
Post Your Comments