ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, തിരുവനന്തപുരത്തെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വിഭാഗം

തിരുവനന്തപുരം: ശ്രീകാര്യത്ത് ഷവർമയും ഷവായും കഴിച്ച് പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക്‌ സമീപത്തെ അല്‍ ഫാറൂക്ക് എന്ന ഹോട്ടലില്‍നിന്നു വാങ്ങിയ പാഴ്സല്‍ ആഹാരം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Also Read:ഹലാൽ ഭക്ഷണം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ ഹർജി

ചെമ്പഴന്തി ചേന്തി സ്വദേശികളായ സീന(45), അഞ്ജന(13), കുളത്തൂര്‍
സ്വദേശികളായ അശ്വിന്‍(21), വിവേക്(21), ശ്രീകാര്യം സ്വദേശികളായ അഖില്‍(18), അഖില(20), കഴക്കൂട്ടം സ്വദേശി അഖില(22) എന്നിവര്‍ കടുത്ത ഛർദിയും, വയറുവേദനയും, വയറിളക്കവും മൂലം പാങ്ങപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.

തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർ അല്‍ ഫാറൂക്ക് ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയത്. തുടർന്ന്, ചൊവ്വാഴ്ചയോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന്, പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ എത്തി പഴകിയ ആഹാരങ്ങൾ പിടിച്ചെടുക്കുകയും, കട പൂട്ടിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button