ഇടുക്കി: മുപ്പത് വർഷം മുൻപുള്ള കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം. നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ മൂന്നാർ ദേവികുളം സ്വദേശി ബീന എന്ന ഹസീനയ്ക്കാണ് 30 വർഷത്തിനു ശേഷം കോഴിക്കോട് കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി ഗണേശൻ ഒളിവിലാണ്.
1991 നവംബർ 21 നാണ് നാലര വയസ്സുകാരിയെ ബീനയും ഗണേഷനും ചേർന്ന് കൊലപ്പെടുത്തുന്നത്. മഞ്ജു എന്ന എറണാകുളം സ്വദേശിയിൽ നിന്നും വളർത്താനായി കുട്ടിയെ വാങ്ങിയതായിരുന്നു ഇരുവരും. തുടർന്ന് കോഴിക്കോടുള്ള വിവിധ ലോഡ്ജുകളിൽ വച്ച് ഗണേഷനും ബീനയും ചേർന്ന് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി ബീനയുമാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികൾ പിന്നിട് ഒളിവിൽ പോയി. രണ്ടു വർഷം മുൻപാണ് ബീന വീണ്ടും പോലിസിന്റെ പിടിയിലാവുന്നത്. പ്രതിയെ പിടികൂടിയ ശേഷം വിചാരണ നടപടികൾ വേഗത്തിൽ പൂർത്തി കരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് പ്രോസിക്യകൂട്ടർ ജോജു സിറിയക്ക് പറഞ്ഞു.
Post Your Comments