താമരശ്ശേരി : വയനാട് ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ പാറക്കല്ല് പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി അഭിനവിൻ്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു.
ചരിത്രത്തിലാദ്യമായാണ് ചുരത്തിൽ ഇങ്ങനെ ഒരു അപകടം ഉണ്ടാകുന്നതെന്ന് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഏതൊരാവശ്യത്തിനും ചുരം സംരക്ഷണ സമിതിയെ ബന്ധപ്പെടാമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ചുരത്തിൽ നിന്ന് പാറക്കല്ല് വീണ് അഭിനവ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments