KeralaLatest NewsNewsIndiaInternational

നിമിഷയെ രക്ഷിക്കാൻ മലയാളികൾ ഒത്തുചേരുമോ? വേണ്ടത് 1.5 കോടി ഇന്ത്യന്‍ രൂപ: പ്രതീക്ഷ ഉണ്ടെന്ന് സേവ് നിമിഷ ഫോറം

കൊച്ചി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊല്ലപ്പെട്ട യമൻ സ്വദേശി തലാലിന്റെ കുടുംബത്തിന് ദയാധനം നൽകാൻ തയ്യാറാണെന്ന് നിമിഷ പ്രിയയുടെ കുടുംബം അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ തലാലിന്റെ കുടുംബവുമായി നടത്തി. കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണ്. ഏകദേശം, 1.5 കോടി ഇന്ത്യന്‍ രൂപ. ഈ തുക നൽകാനായാൽ നിമിഷ പ്രിയയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Also Read:‘നിങ്ങൾക്ക് ഇനിയും അവസരമുണ്ട്, പരീക്ഷ എഴുതാൻ അനുവദിക്കൂ’: മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ആലിയ ഇന്ന് ക്ലാസിന് പുറത്ത്

എന്നാൽ, വർഷങ്ങളായി കേസ് നടത്തി വരുന്ന നിമിഷ പ്രിയയുടെ കുടുംബത്തിന് ഇത്രയും തുക സമാഹരിക്കാൻ കഴിയില്ല. നിമിഷക്ക് വേണ്ടിയുള്ള ബ്ലഡ് മണി എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമുയരുന്നുണ്ട്. നിമിഷയ്ക്കായി മലയാളികൾ ഒത്തുചേരുമെന്നാണ് പ്രതീക്ഷയെന്ന് സേവ് നിമിഷ ഫോറം വ്യക്തമാക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി തുടക്കം മുതൽ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ രംഗത്തുണ്ട്.

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യമനിലേക്ക് പോകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്. ഇതിനിടെയാണ്, യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button