അബുദാബി: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് പൊതുമേഖലയിൽ ഒരാഴ്ച്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകി. രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.
Read Also: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി പ്രസവിച്ചു: 12കാരനെതിരെ കേസെടുത്ത് പോലീസ്
ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.
Post Your Comments