Latest NewsIndia

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി പ്രസവിച്ചു: 12കാരനെതിരെ കേസെടുത്ത് പോലീസ്

കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചെന്നൈ: പതിനേഴുകാരി പെൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പന്ത്രണ്ടുകാരനെതിരെ കേസെടുത്ത് പോലീസ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഒമ്പത് മാസം ഗർഭിണി ആണെന്നറിയുന്നത്. ഗർഭത്തിന് ഉത്തരവാദി അയൽവാസിയായ പന്ത്രണ്ടുകാരനാണെന്ന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് പറഞ്ഞത്.

ആൺകുട്ടിയെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് ജുവനൈൽ ഹോമിലേക്ക് അയച്ചു. അതേസമയം, പെൺകുട്ടിയുടെ ഗർഭത്തിന് മറ്റാരെങ്കിലും ഉത്തരവാദിയാണോയെന്നും ഒമ്പത് മാസത്തോളം പെൺകുട്ടിയുടെ ഗർഭം വീട്ടുകാർ അറിയാതിരുന്നതെങ്ങനെ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി ഒമ്പത് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്നുതന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button