Latest NewsNewsIndiaInternational

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അതിഥി ദേവോ ഭവ എന്ന സന്ദേശത്തിൽ അടിയുറച്ച്, ഗുജറാത്ത് ​ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് വളരെ വലിയ വരവേല്‍പ്പാണ് കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സണ് നല്‍കിയത്.

Also Read:വിഴിഞ്ഞത്ത് ഈ ഡിസംബറിൽ ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

ആദ്യമായി ഇന്ത്യൻ സന്ദർശനം നടത്തുന്ന ബോറിസ്, രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് എത്തിയിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനാണ് ബോറിസ് ശ്രമിക്കുന്നത്.

അതേസമയം, ഇന്ത്യയും സമാന നിലപാടാണ് ബ്രിട്ടനോട് കൈക്കൊള്ളാൻ സാധ്യതയുള്ളത്. ഡല്‍ഹിയില്‍ വച്ചായിരിക്കും ഇരുകൂട്ടരും കൂടിക്കാഴ്ച നടത്തുക. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം എന്ന് ബോറിസ് മുൻപേ വ്യക്തമാക്കയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button