KeralaLatest NewsNewsWomenLife Style

എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു എന്നൊക്കെ ചര്‍ച്ചചെയ്യുന്നവരോടു രഞ്ജു രഞ്ജിമാര്‍ക്ക് പറയാനുള്ളത്

renju renjimar social media post about cyber attack

മലയാളികള്‍ക്ക് സുപരിചിതയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ച്‌ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍,

ഓരോ വ്യകതികള്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങള്‍ ഉണ്ട്, അത് വസ്ത്രമായാലും, sex feel ആയാലും, relationship ആയാലും, മറ്റെന്തുമായാലും, അത് അവരുടെ മാത്രം ഇഷ്ട്ടമാണ്, അതിനെ വേണ്ട എന്ന് വയ്ക്കുന്നതും, വേണമെന്ന് വയ്ക്കുന്നതും, അതിനെ അനുകൂലിക്കുന്നതും, വിമര്‍ശിക്കുന്നതും ഒക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ് , അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ല, ഇവിടെ ചില മനുഷ്യരുടെ comments മറ്റും കാണുമ്ബോള്‍, നേരം വെളുത്തിട്ടില്ല എന്ന് തോന്നും.

read also: ‘ദ്രാവിഡ ഈഗോയും ഹിന്ദി വിരോധവും കൊണ്ട് ഡിഎംകെയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല, തമിഴ്‌നാട് ബിജെപിക്ക് ബാലികേറാമല അല്ല’

ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാന്‍ കണ്ടെത്തുന്നത്,നിങ്ങളുടെ ജഡ്ജ്‌മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കു വില കല്‍പ്പിക്കാതെ, വിമര്‍ശിക്കാന്‍ വരുന്നവര്‍ സ്വന്തം കുടുംബത്തെ ശ്രെദ്ധിക്കാറുണ്ടോ ആവോ, ഇവിടെ ഞാന്‍ ആരുടെയും കൂടെ കിടക്കുന്നതെ, മറ്റെന്തെങ്കിലും അല്ല, പ്രദര്‍ശിപ്പിക്കുന്നത്, എന്റെ കിടപ്പറ രംഗങ്ങളും അല്ല പോസ്റ്റ് ചെയ്യുന്നത് ??

എനിക്ക് സാരിയും, ഇഷ്ടമാണ്, എന്ന് കരുതി സാരീ മാത്രം ധരിക്കണം എന്നുണ്ടോ? the same time ഞാന്‍ modern ഡ്രെസ്സും ഇടാറുണ്ട്, അതെന്റെ comfortable situation ആണ്,പണ്ടൊക്കെ ഞാന്‍ out of countries ആര്‍ട്ടിസ്റ്റുകളുടെ കൂടെ പോകുമ്ബോള്‍ ഞാന്‍ അനുഭവിച്ച വേദന, ഒരു സൈഡില്‍ എന്റെ ജെണ്ടര്‍, express ചെയ്യാന്‍ പറ്റാത്ത അവസ്ഥ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള മോഹം, ഒരിക്കല്‍ ഞാന്‍ എന്നോട് തന്നെ പറയുമായിരുന്നു, ഒരു നാള്‍ നീ നീയായി ഇവിടെ വരും ഒരു പൂമ്ബാറ്റയെ പോലെ പാറി നടക്കും yes ഞാന്‍ ആസ്വദിക്കുകയാണ്, എനിക്ക് ഒരിക്കല്‍ നഷ്ട്ടമായത്, അതിന് എന്റെ പ്രായമോ, ചുറ്റുമുള്ള ചില സദാചാരമോ കുലസ്ത്രീ പുരണമോ ഒന്നും എനിക്ക് തടസമല്ല, ഞാന്‍ തെറ്റ് ചെയ്യാതിടത്തോളം എന്റെ തല ഉയര്‍ന്നു തന്നെ ഇരിക്കും, ഈ വസ്ത്രങ്ങള്‍ ധരിച്ചു ഒരു കുടുംബവും ഇല്ലാണ്ടാക്കാനും ഉദ്ദേശിക്കുന്നില്ല. എന്നും എല്ലാവരോടും സ്‌നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോഷങ്ങള്‍ കൂടി കാണണം, അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ മുക്കി കളയരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button