
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തോടെ വിജയവഴിയിൽ തിരികെയെത്തിയ ഡൽഹിക്ക് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ എത്താനും രാജസ്ഥാന് ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരവും ഇന്നുണ്ട്. 15-ാം സീസൺ പകുതി ഭാഗം പിന്നിട്ട ലീഗിൽ ഓരോ ജയവും നിർണായകമായിരിക്കെ ഇന്നത്തെ കളിയിലെ ഡിസൈഡിങ് ഫാക്ടറെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
‘പ്രിത്വി ഷാ – ബോൾട്ട് പോരാട്ടമായിരിക്കും ഇന്നത്തെ മത്സരത്തിന്റെ വിധി നിർണയിക്കാൻ പോകുന്നത്. ഷായുമായി നേർക്കുനേർ ഏറ്റുമുട്ടലിൽ 5 ൽ 3 തവണയും വിക്കറ്റ് നേടാൻ ബോൾട്ടിന് സാധിച്ചിട്ടുണ്ട്. ഷായ്ക്ക് വെറും 19 റൺസ് മാത്രമാണ് ഇതുവരെ നേടാനായത്. ഷാ കളിക്കുന്ന രീതി, ഇത് വച്ച് 50-50 ആണ് ഇന്നത്തെ ചാൻസ്’.
Read Also:- ശ്രീലങ്കൻ യുവ പേസറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
‘തന്ത്രങ്ങൾ ശരിയാണെങ്കിൽ, ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് വലിയ നാശം വിതക്കാൻ സാധിക്കും. ബോൾട്ടിന്റെ ആദ്യ 3 ഓവറുകളാണ് നിർണ്ണായകമാവുക. ഇൻ-സ്വിംഗർ ഷായെ ബുദ്ധിമുട്ടിക്കാൻ സാധ്യതയുണ്ട്. പ്രിത്വി ഗുഡ് ലെങ്ത് ഡെലിവറികളെ നന്നായി കളിക്കുന്ന താരമാണ്. പക്ഷേ ഇൻ-സ്വൈനിംഗ് ഫുൾ ബോളുകൾക്കെതിരെ ഷാ ജാഗ്രത പാലിക്കണം’ മഞ്ജരേക്കർ പറഞ്ഞു.
Post Your Comments