ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

തിരുവനന്തപുരത്ത് കിടപ്പു മുറിയിൽ വൃദ്ധയുടെ മൃതദേഹം, ഭർത്താവ് കുളിമുറിയിൽ ഷോക്കേറ്റ നിലയിൽ

തിരുവനന്തപുരം: കിടപ്പുമുറിയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കുളിമുറിയിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവിലേക്കാണ് ഇപ്പോൾ സംശയം നീളുന്നത്. പാപ്പനംകോട് വിശ്വംഭരന്‍ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജയാണ് (66) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് റിട്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ സദാശിവന്‍ നായരെയാണ് (68) ഗുരുതരാവസ്ഥയില്‍ കുളിമുറിയിൽ നിന്ന് കണ്ടെത്തിയത്.

Also Read:തെരഞ്ഞെടുപ്പിൽ സംഭാവന ലഭിച്ചത് 258 കോടി: 82 ശതമാനവും ബിജെപിക്ക്, സിപിഎമ്മിന്റെ സ്ഥാനം അറിയാം

കയ്യിലെ ഞരമ്പ് മുറിച്ചും ഹീറ്ററിന്റെ വയർ കട്ട്‌ ചെയ്തുമാണ് സദാശിവന്‍ നായർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ, ഗിരിജയുടെ മരണകാരണം വ്യക്തമായിട്ടില്ല. കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം സദാശിവന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, പകൽ സമയത്ത് അകത്തു നിന്ന് വാതിൽ പൂട്ടിയതിനെ തുടർന്ന് മകൻ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹവും, പരിക്കേറ്റ അച്ഛനെയും കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button