നാരങ്ങയില്ലാത്ത അടുക്കളകൾ ഉണ്ടാകില്ല. അച്ചാറിനും ജ്യൂസുണ്ടാക്കാനും സൗന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ നാരങ്ങ കൊണ്ടുണ്ട്. എന്നാൽ, ഇതുമാത്രമല്ല നാരങ്ങാ കൊണ്ടുള്ള ഗുണങ്ങൾ. ഏറെ ബുദ്ധിമുട്ടെന്ന് തോന്നുന്ന പല കാര്യങ്ങളും നാരങ്ങയുടെ സഹായത്തോടെ നിസാരമായി ചെയ്യാൻ സാധിക്കും. തിളക്കമുള്ള സിങ്ക് ആരും കൊതിക്കും. അതിനായി ഏറ്റവും ഉപകാരപ്രദമാവുക നാരങ്ങയാണ്.
Also Read:ബ്രിട്ടണ് ഇന്ത്യയുമായുള്ള സൗഹൃദം അനിവാര്യം : ബോറിസ് ജോണ്‍സണ്‍
നിത്യവുമുള്ള ഉപയോഗം മൂലം അടുക്കളയിലെ പൈപ്പുകളിലും സിങ്കിലുമെല്ലാം അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. ഇത് വൃത്തിയാക്കാൻ നാരങ്ങാ നീരിൽ ഉപ്പ് ചേർത്ത് കഴുകിയാൽ മതി. ഫ്രിഡ്ജിലെ ദുർഗന്ധം എല്ലാ വീടുകളിലെയും ഒരു പ്രശ്നമാണ്. ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങളുടെ ദുർഗന്ധം ഇല്ലാതാക്കാൻ ഒരു നാരങ്ങ മുറിച്ച് ഫ്രിഡ്ജിൽ വെച്ചാൽ മതി. ഇതോടൊപ്പം, മീൻ നന്നാക്കി കഴിഞ്ഞാൽ കയ്യിലെ ദുർഗന്ധം എത്ര സോപ്പിട്ട് കഴുകിയാലും പോകാറില്ല. എന്നാൽ, ഈ പ്രശ്നത്തിനും ഒരു ഉത്തമ പരിഹാരമാണ് നാരങ്ങ. നാരങ്ങാ നിര് കയ്യിൽ നന്നായി തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നതിലൂടെ, കൈകളിലെ ദുർഗന്ധം അകറ്റാനും കൈകളുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.
അടുക്കളയിൽ പാചകത്തിനിടെ പാത്രങ്ങൾ കരിഞ്ഞുപിടിക്കുന്നത് സാധാരണമാണ്. ഈ പാത്രങ്ങൾ വൃത്തിയാക്കാൻ ഏറെ കഠിനവും. എന്നാൽ, നാരങ്ങാ നീരിൽ ബേക്കിംഗ് സോഡ ചേർത്താൽ അധികം ബലം പ്രയോഗിക്കാതെ തന്നെ ഇത്തരം പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. പാത്രത്തിലെ എണ്ണമയം കളയുന്നതിനും നാരങ്ങാ നീര് ഉപയോഗിക്കാം.
Post Your Comments