കോഴിക്കോട്: ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ.പി അബ്ദുള്ളക്കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു. ഇത്, കേരളത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : പോലീസ് സേനയുടെ തലപ്പത്ത് മാറ്റം: ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി
കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഏറെ ആഹ്ലാദകരമാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ അബ്ദുള്ളക്കുട്ടിക്ക് കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കമ്മിറ്റിയില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തിയത് മുസ്ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതലിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യതലസ്ഥാനത്ത് ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുത്തത്. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയര്‍പേഴ്‌സണുകള്‍. വനിതാ നേതാക്കള്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത് ആദ്യമായാണ്.
Post Your Comments