ThiruvananthapuramKeralaNattuvarthaLatest NewsNews

മുസ്ലിം ലീഗിന് എൽഡിഎഫിലേക്ക് ക്ഷണം: ഇപിയുടെ പ്രസ്താവന അനവസരത്തിലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇ.പി ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപിയുടെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായും പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും സിപിഎം നിര്‍ദ്ദേശം നല്‍കി.

Also Read : രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തു, സീത മാനിന് പുറകെ ഓടിയത് മാനിന്റെ ഇറച്ചി ഭക്ഷണമാക്കാൻ: ഡോ.അസീസ് തരുവണ

അതേസമയം, ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇ.പി ജയരാജന്‍ ഇന്നും രംഗത്ത് വന്നിരുന്നു. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തില്‍ എത്തിയതും, തുടര്‍ഭരണം നേടിയതും. മുന്നണി നയത്തില്‍ ആകൃഷ്ടരായി നിരവധി പേര്‍ വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ വ്യക്തികളും, ഗ്രൂപ്പുകളും ഉണ്ടെന്നും, എല്‍ഡിഎഫ് വിപുലീകരിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്.

വര്‍ഗീയ ഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാല ഐക്യം രൂപപ്പെടുകയാണെന്നും, ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button