തിരുവനന്തപുരം: നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ
എം ബി രാജേഷിന്റെ പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് സ്പീക്കർ.
മേല്പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി. മേല്‍പ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി സ്പീക്കർ അറിയിച്ചു.
Post Your Comments