KeralaLatest NewsNews

വൈദ്യുതീകരണം പൂർത്തിയായി; കൊങ്കൺ പാതയിൽ ഇനി മുഴുവൻ വൈദ്യുത എൻജിൻ

 

കണ്ണൂർ: കൊങ്കൺ പാതയില്‍ മേയ് ഒന്നുമുതൽ വൈദ്യുതി എൻജിനിൽത്തന്നെ തീവണ്ടികൾ സഞ്ചരിക്കും. ഇനി മുതല്‍ നേത്രാവതി എക്സ്പ്രസിനും മംഗളയ്ക്കും രാജധാനിക്കും ഇനി ഡീസൽ എൻജിൻ ഘടിപ്പിക്കേണ്ട. കൊങ്കൺ റൂട്ടിൽ തൊക്കൂർ മുതൽ രോഹ വരെ വൈദ്യുതീകരണം പൂർത്തിയായി.

മത്സ്യഗന്ധ ഉൾപ്പെടെ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഏഴ് എക്സ്‌പ്രസ്, പാസഞ്ചർ സ്പെഷ്യൽ വണ്ടികളും വൈദ്യുത എൻജിനിൽ ഓടും. വൈദ്യുത എൻജിനുകളിലേക്ക് മാറുന്നതോടെ വണ്ടികളുടെ വേഗം വർധിക്കുന്നതിനൊപ്പം എൻജിൻ മാറ്റൽ സമയവും ലാഭിക്കാം. നിലവിൽ എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗളയും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നേത്രാവതിയും രാജധാനിയും മംഗളൂരു ജങ്‌ഷൻവരെ വൈദ്യുത എൻജിനിലാണ് ഓടുന്നത്. പാലക്കാട് ഡിവിഷന്റെ പരിധിയായ മംഗളൂരു ജങ്‌ഷൻവരെയാണ് വൈദ്യുതീകരിച്ചത്. അവിടെവെച്ച് രോഹവരെ ഡീസൽ എൻജിനിലേക്ക് മാറും

shortlink

Related Articles

Post Your Comments

Related Articles


Back to top button