ന്യൂഡൽഹി: പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിച്ചെത്തിയെന്ന് ആരോപിച്ച് ആൺകുട്ടിയെ കോളജ് ക്യാമ്പസിൽ പ്രവേശിപ്പിക്കാതെ അധികൃതർ. പുൾകിത് മിശ്രയെന്ന വിദ്യാർത്ഥിയെ ആണ് പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചുവെന്നാരോപിച്ച് കോളജ് അധികൃതർ പ്രവേശനം തടഞ്ഞത്.
പുൾകിത് ക്യാമ്പസിലേക്ക് കയറിച്ചെല്ലുമ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞത്. പെൺകുട്ടികൾ ധരിക്കുന്ന തരത്തിലുള്ള കയ്യില്ലാത്ത ടോപ്പാണ് പുൾകിത് ധരിച്ചിരുന്നത്. ഈ വസ്ത്രം ധരിച്ച് കൊണ്ട് അകത്തേക്ക് പോവാൻ പാടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ആൺകുട്ടികൾ പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചല്ല വരേണ്ടത്. ആൺകുട്ടിക്ക് ചേർന്ന വസ്ത്രം ധരിച്ചെത്തിയാൽ പ്രവേശിപ്പിക്കാമെന്നും അധികൃതർ വ്യക്തമാക്കി. തുടർന്ന് ഒരു സുഹൃത്തിനെ വിളിച്ച് ഷർട്ട് കൊണ്ടുവരാൻ പറയുകയായിരുന്നു. നേരത്തെ ധരിച്ച വസ്ത്രത്തിന് മുകളിൽ ഷർട്ട് ഇട്ടതോടെ പുൾകിതിനെ കോളേജിൽ കയറ്റാൻ തയ്യാറായെന്നാണ് വിവരം. സംഭവത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments