NattuvarthaLatest NewsKeralaIndiaNews

മാധ്യമങ്ങൾ സഹകരിച്ചത് കൊണ്ട് കെ സ്വിഫ്റ്റിന് പൈസ കൊടുത്ത് പരസ്യം ചെയ്യേണ്ടി വന്നില്ല: നന്ദി അറിയിച്ച് ആന്റണി രാജു

തിരുവനന്തപുരം: മാധ്യമങ്ങൾ സഹകരിച്ചത് കൊണ്ട് കെ സ്വിഫ്റ്റിന് പൈസ കൊടുത്ത് പരസ്യം ചെയ്യേണ്ടി വന്നില്ലെന്ന് മന്ത്രി ആന്റണി രാജു. ഓരോ ചെറിയ അപകടങ്ങളും ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്കെത്തിച്ചെന്നും, സ്വിഫ്റ്റിന്റെ വരുമാനം ഉയര്‍ന്നതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു.

Also Read:‘നിങ്ങൾക്ക് ഇനിയും അവസരമുണ്ട്, പരീക്ഷ എഴുതാൻ അനുവദിക്കൂ’: മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ആലിയ ഇന്ന് ക്ലാസിന് പുറത്ത്

‘വന്‍തുക നല്‍കി പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ചെറിയ അപകടങ്ങളുടെ വാര്‍ത്തകളിലൂടെ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് ലഭിച്ചു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സാധിച്ചു’, ആന്റണി രാജു പറഞ്ഞു.

അതേസമയം, ആദ്യത്തെ പത്തു ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് കെ സ്വിഫ്റ്റ് നേടിയത്. ഇതോടെ, കൂടുതൽ ബസ്സുകൾ നിരത്തിലിറക്കാനും ലാഭം ഇരട്ടിയാക്കാനും സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button