Latest NewsKeralaIndiaNews

ഹിന്ദി നിർബന്ധമാക്കി മറ്റു ഭാഷകൾക്ക് മേൽ ബുൾഡോസർ കയറ്റുകയാണ് ബിജെപി: എ എ റഹീം

തിരുവനന്തപുരം: ഹിന്ദി നിർബന്ധമാക്കി മറ്റു ഭാഷകൾക്ക് മേൽ ബുൾഡോസർ കയറ്റുകയാണ് ബിജെപി സർക്കാരെന്ന് രാജ്യസഭാ എം പി എ എ റഹീം. രാജ്യത്ത് ബിജെപി ഭരണത്തില്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേലെയും അതേ ബുള്‍ഡോസര്‍ തന്നെ കയറ്റുന്നുണ്ടെന്നും, ശബ്ദിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും റഹീം പറഞ്ഞു.

Also Read:ദിവസവും ഇരുന്നുള്ള ജോലി ചെയ്യുന്നവർ നേരിടേണ്ടി വരിക ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

‘ഡല്‍ഹിയില്‍ വീടും കടകളും തകര്‍ക്കുന്നത് തടയാനെത്തിയത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ്. എവിടെയായിരുന്നു രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും?’ എ എ റഹീം ചോദിച്ചു.

‘തങ്ങള്‍ നിസ്സഹായരാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സര്‍വ അധികാരവുമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇതേ നിസഹായതയാണ് കാണിച്ചത്. ഹിന്ദി നിര്‍ബന്ധമാക്കി വ്യത്യസ്ത ഭാഷകള്‍ക്ക് മേലും ബുള്‍ഡോസര്‍ കയറ്റുകയാണ് ബിജെപി. ഇതൊക്കെ കണ്ടിട്ടും മാധ്യമങ്ങള്‍ കണ്ണുചിമ്മുകയാണ്’, റഹീം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button