
തിരുവനന്തപുരം: എം.ജി സുരേഷ് കുമാറിന് ഭീമമായ പിഴ ചുമത്തിയ, ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ് പരിശോധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. എം.ജി സുരേഷ് കുമാറിന് പിഴയിട്ട കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും നിയമപരമായി മാത്രമേ കാര്യങ്ങൾ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റേത് നരനായാട്ട്: ജനം തെരുവിൽ നേരിടുമെന്ന് കെ സുധാകരൻ
ഔദ്യോഗിക വാഹനം ആര് ദുരുപയോഗം ചെയ്താലും പരിശോധിക്കണമെന്നും തൻ്റെ വാഹനോപയോഗവും വേണമെങ്കിൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ.എസ്.ഇ.ബി തൊഴിലാളികളുടെ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും തൊഴിലാളികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന് ഏഴ് ലക്ഷത്തോളം രൂപ പിഴ ചുമത്തികൊണ്ട് ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവിറക്കിയിരുന്നു. കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Post Your Comments