ThiruvananthapuramNattuvarthaKeralaNews

ദുർബല സാക്ഷികൾക്ക് കോടതി നടപടികളിൽ ഇനി ഭയമില്ലാതെ പങ്കെടുക്കാം : ഹൈക്കോടതി പുതിയ മാർഗനിർദേശങ്ങൾ നൽകി

കൊച്ചി: പീഡനക്കേസുകളിലെ ഇരകളടക്കമുള്ള ദുർബല സാക്ഷികൾക്ക് കോടതി നടപടികളിൽ നിർഭയമായി പ​ങ്കെടുക്കാൻ പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിന്​ ഹൈക്കോടതിയുടെ മാർഗനിർദേശം. ഭയപ്പാട്​ കൂടാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക്​ കോടതിയിൽ ഹാജരായി മൊഴിനൽകാനും തെളിവെടുപ്പ്​ പൂർത്തീകരിക്കാനും മതിയായ സൗകര്യങ്ങൾ വേണമെന്ന സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ്​ നടപടി.

സാക്ഷികളായ സ്ത്രീകൾക്കും കുട്ടികൾക്കുമായി കോടതികളോട്​ ചേർന്ന് വൾനറബിൾ വിറ്റ്‌നെസ് ഡെപ്പോസിഷനൻ സെന്റർ (വി.ഡബ്ല്യു.ഡി.സി) സ്ഥാപിക്കണമെന്നതാണ് ഹൈക്കോടതി ഭരണവിഭാഗത്തിന്‍റെ പ്രധാന നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button