Latest NewsNewsIndia

പാകിസ്ഥാന് ഭീകരരുമായി അടുത്ത ബന്ധം, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഭീകരവാദത്തിന് അറസ്റ്റിലായ യുവാക്കള്‍

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി യുവാക്കളുടെ വെളിപ്പെടുത്തല്‍. ഭീകരവാദ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത രണ്ട് യുവാക്കളാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Read Also : യുദ്ധഭൂമിയിൽ സൈനികന്റെ ജീവൻ രക്ഷിച്ചത് സ്മാർട്ട് ഫോൺ: സമൂഹ മാധ്യമങ്ങളിൽ വൈറലായി ഉക്രൈൻ യുദ്ധഭൂമിയിലെ കാഴ്ച

യു.പിയിലെ അലഹബാദ് നിവാസിയായ സീഷാന്‍ ഖമര്‍ (28), ഡല്‍ഹിയിലെ ജാമിയ നഗറില്‍ താമസിക്കുന്ന ഒസാമ എന്ന സാമി (22) എന്നിവരാണ് ഡല്‍ഹി പോലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. ഭീകരര്‍ക്കായി നടത്തിയ ആയുധ പരിശീലന ക്യാമ്പില്‍ ഉണ്ടായിരുന്ന ഒമ്പത് പേരില്‍ പാക് മേജറെയാണ് ഇവര്‍ തിരിച്ചറിഞ്ഞത്.

ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ അറസ്റ്റ് ചെയ്ത പാക് സൈനിക മേജറായിരുന്നു ഇയാളെന്ന് ഈ രണ്ട് പ്രതികളും ചൂണ്ടിക്കാട്ടി. IAF വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനൊപ്പമുള്ള ഫോട്ടോയില്‍ ഒപ്പം നില്‍ക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ട ഈ പ്രതികള്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button