തൃശൂർ: കേരളത്തിലെ ആദ്യത്തെ ലെസ്ബിയൻ-ട്രാൻസ്ജെൻഡർ ദമ്പതികളാകാൻ ഒരുങ്ങുകയാണ് ശ്രുതി സിതാരയും ദയാ ഗായത്രിയും. മിസ് ട്രാൻസ്ജെൻഡർ ഗ്ലോബൽ നേടിയ മോഡലുകളാണ് ഇരുവരും. രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെങ്കിലും പരസ്പരം തുറന്നു പറഞ്ഞിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കുന്നു.
ഈ തീരുമാനം തങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ശ്രുതി പറയുന്നു. ‘ഒരു വലിയ വേർപിരിയലിന് ശേഷം ഞാൻ മുന്നോട്ട് പോവുകയായിരുന്നു. ആ കാലഘട്ടത്തിലുടനീളം അവളായിരുന്നു പിന്തുണ. ഈ സ്നേഹം മറ്റൊന്നായി വളർന്നു. ഞങ്ങൾ പരസ്പരം സ്നേഹം തിരിച്ചറിഞ്ഞു. ഇപ്പോൾ ഞങ്ങൾ കുറച്ചുകാലമായി ഒരുമിച്ച് ജീവിക്കുന്നു,’ ശ്രുതി വ്യക്തമാക്കി.
ഇപ്പോൾ ഇക്കാര്യം എല്ലാവരോടും ഔദ്യോഗികമായി പറയുകയാണെന്നും ഇതുവരെ വിവാഹത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും മികച്ച ട്രാൻസ് ദമ്പതികളാകുന്നതിനും ഒരുമിച്ച് ഒരു കുട്ടിയെ വളർത്തുന്നതിനും ആഗ്രഹിക്കുന്നതായി ശ്രുതി സിത്താരയും ദയാ ഗായത്രിയും ഒരേപോലെ വ്യക്തമാക്കി.
Post Your Comments