Latest NewsNewsInternationalOmanGulf

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കും: പൊതുജനങ്ങൾക്ക് അറിയിപ്പുമായി ഒമാൻ പോലീസ്

മസ്‌കത്ത്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് ഒമാൻ പോലീസ്. രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Read Also: വിമാനത്തിന്റെ എമര്‍ജന്‍സി ഡോറിലൂടെ ഇറങ്ങിയോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിലൂടെ പുതുക്കുന്നതിനായി സിവിൽ സ്റ്റാറ്റസ് കാർഡിൽ ഓൺലൈൻ ഓതന്റിക്കേഷൻ സേവനം പ്രയോഗക്ഷമമാക്കേണ്ടതുണ്ട്. ഇതോടൊപ്പം സിം കാർഡിൽ പികെഐ സേവനം പ്രയോഗക്ഷമമാക്കുകയും വേണം.

Read Also: വീട് തീവെച്ച് നശിപ്പിച്ചു : ഗൃഹനാഥൻ പൊലീസ് പിടിയിൽ

അതേസമയം, വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി കഴിഞ്ഞ ദിവസം ഒമാൻ ഓൺലൈൻ സേവനം ആരംഭിച്ചിരുന്നു. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി. നിലവിൽ സാധുതയുള്ള വാഹന ലൈസൻസോട് കൂടിയ, ലൈസൻസ് പ്ലേറ്റ് നമ്പറുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്.

പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അനുമതി നൽകില്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. സാധുതയുള്ള റെസിഡൻസി കാർഡുകളും, ഡ്രൈവേഴ്സ് ലൈസൻസുമുള്ള പ്രവാസികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. അതേസമയം, സ്വന്തം പേരിൽ രണ്ടിലധികം നാല് ചക്ര വാഹനങ്ങളുള്ള പ്രവാസികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ല.

Read Also: ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയെ ഇന്ത്യയിലുള്ളൂ, അത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button