മംഗലുരു: കോളേജ് അദ്ധ്യാപികയെ സെക്‌സ് വര്‍ക്കറാണെന്ന് ചിത്രീകരിച്ച് മൊബൈല്‍ നമ്പറും ചിത്രവും പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന്, ഓരോ ദിവസവും 800ലധികം ഫോണ്‍ കോളുകളാണ് അദ്ധ്യാപികയെ തേടി എത്തിയത്. മംഗലുരുവിലെ സ്വകാര്യ കോളേജ് അദ്ധ്യാപികയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന്, യുവതിയെ മോശമായി ചിത്രീകരിച്ചു ചുമരെഴുത്തുകള്‍ നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also ; വീട് തീവെച്ച് നശിപ്പിച്ചു : ഗൃഹനാഥൻ പൊലീസ് പിടിയിൽ
അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകള്‍ എഴുതി ചുവരില്‍ പതിച്ചതിന് സഹപ്രവര്‍ത്തകരായ അദ്ധ്യാപകരാണ് അറസ്റ്റിലായത്. പ്രകാശ് ഷേണായ്, പ്രദീപ് പൂജാരെ, താരാനാഥ് ബിഎസ് ഷെട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലര വര്‍ഷമായി മംഗലുരുവിലെ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് നടപടി.
2021 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പരാതിക്കാരിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത് കോളേജിലെ അദ്ധ്യാപകര്‍ക്കും മറ്റു പലര്‍ക്കും യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകള്‍ അയച്ചു.
അദ്ധ്യാപിക സെക്‌സ് വര്‍ക്ക് ചെയ്യുന്നയാളാണെന്നു പറഞ്ഞ് ഫോണ്‍ നമ്പറും ചിത്രവും അടക്കം ഉപയോഗിച്ചായിരുന്നു കത്തുകള്‍ അയച്ചത്. മാത്രമല്ല, പരാതിക്കാരിയുടെ ഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും വിവിധ പ്രദേശങ്ങളിലെ പബ്ലിക് ടോയ്ലറ്റുകളില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നിരവധിപേര്‍ ഇവരെ യുവതിയെ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതേ തുടര്‍ന്നാണ്, ഇവര്‍ പരാതിയുമായി എത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
Post Your Comments