
തിരുവനന്തപുരം: ഇഫ്താറിന് സതീശന് പങ്കെടുക്കാമെങ്കിൽ പാർട്ടി കോൺഗ്രസിന് എനിക്കും പങ്കെടുക്കാമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ലെന്നും, മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി ഡി സതീശനും എ ഐ വൈ എഫ് സെമിനാറില്‍ പി സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ വി തോമസ് ചോദിച്ചു.
Also Read:‘ക്ഷമിക്കണം, കിട്ടിയ പണം നല്ല കാര്യത്തിന് ഉപയോഗിക്കും: പാൻമസാല പരസ്യത്തിൽ മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് വിശദീകരണം നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് സമയം ചോദിച്ചിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. സംഭവം വലിയ വിവാദമായതോടെ പാർട്ടിയ്ക്കുള്ളിൽ നിന്ന് തന്നെ കെ വി തോമസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസ് നല്‍കിയ വിശദീകരണം പരിശോധിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഡല്‍ഹി എ ഐ സി സി ആസ്ഥാനത്താണ് യോഗം നടക്കുന്നത്.
Post Your Comments