ThiruvananthapuramNattuvarthaLatest NewsKeralaNews

പൊലീസിന്റേത് നരനായാട്ട്: ജനം തെരുവിൽ നേരിടുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെ റെയിൽ കല്ലിടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ജനം തെരുവിൽ നേരിടുമെന്നും സുധാകരൻ പറഞ്ഞു. അധികാരമുഷ്ടി പ്രയോഗിച്ച് സർവേക്കല്ല് സ്ഥാപിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞാൽ, കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അതെല്ലാം പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

പൊലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്ച പ്രതിഷേധാർഹമാണെന്നും കോട്ടയം മാടപ്പള്ളിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പോലീസ് നടത്തിയ തേർവാഴ്ച കേരളം മറന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പൊലീസിന് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

മൂക്കിനുള്ളിൽ നിന്നും രക്തം വരുന്നത് നിസാരമായി കാണരുതെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ

പൊലീസിന്റെ ലാത്തിക്കും തോക്കിനും മുന്നിൽ പിന്തിരിഞ്ഞ പാരമ്പര്യം കോൺഗ്രസിനില്ലെന്നും, ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാൻ ഇറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം തിരിച്ചറിയുന്നതാണ് നല്ലതെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button