ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറയിൽ മദ്യലഹരിയിൽ വീട് തീവെച്ച് നശിപ്പിച്ച ഗൃഹനാഥൻ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ നിതിൻ ഭവനിൽ മുരളി ആണ് (47) അറസ്റ്റിലായത്.
ഏപ്രിൽ അഞ്ചിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഗൃഹോപകരണങ്ങളടക്കം വീട് പൂർണമായും കത്തിനശിച്ചു. ഈ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ശാസ്താംകോട്ട ഫയർഫോഴ്സും ശൂരനാട് പൊലീസും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് തീയണച്ചത്.
Read Also : നാല് പേരുടെ ദുരൂഹ മരണം, വിചിത്രമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം
സംഭവത്തിനുശേഷം, ഒളിവിലായിരുന്ന മുരളിയെ ബുധനാഴ്ചയാണ് അരിനല്ലൂരിൽ നിന്നും പൊലീസ് പിടികൂടിയത്. ശൂരനാട് ഗ്രേഡ് എസ്.ഐ ജേക്കബ്, സി.പി.ഒമാരായ ജയകുമാർ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments