ദുബായ്: അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. മുസ്ലിം പള്ളികൾക്ക് സമീപമുള്ള അനധികൃത പാർക്കിങ്ങിനെതിനെതിരെയാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നാണ് നിർദ്ദേശം.
റമസാനിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ ക്ഷമയും സംയമനവും കാണിക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രി. സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പാർക്കിംഗ് നിയമം ലംഘിക്കുന്നത് ഒഴിവാക്കാൻ അൽ മസ്‌റൂയി എല്ലാ ഡ്രൈവർമാരോടും ആവശ്യപ്പെടുകയും ചെയ്തു. നിയമലംഘനം കണ്ടാൽ ദുബായ് പൊലീസ് കോൾ സെന്റർ 901-നെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. പ്രാർഥനയ്ക്ക് എത്തുന്നവർക്ക് സൗകര്യമൊരുക്കാൻ ദുബായ് ട്രാഫിക് വിഭാഗം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments