ട്രാന്‍സ്‌ജന്റര്‍ യുവതികളായ ശ്രുതി സിത്താരയും ദയാ ഗായത്രിയും തന്റെ പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ അവർക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആന്‍സി വിഷ്ണു. സോഷ്യൽ മീഡിയയിൽ ആൻസി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. പ്രണയത്തിന് സെക്സിനെക്കാള്‍ അപ്പുറമൊരു വലിയ ആകാശം ഉണ്ടെന്ന് ആൻസി കുറിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം,
ശ്രുതിയും ദയയും പരസ്പരം പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നു, അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. ഇതില്‍ എന്താണ് നമ്മുടെ സദാചാരബോധത്തെ ഇളക്കുന്നത് എന്നോ, അവര്‍ രണ്ടും സ്ത്രീകളാണ്, ട്രാന്‍സ് സ്ത്രീകളാണ് എന്നതാണ് നമുക്ക് ദഹിക്കാത്തത്, ദഹിക്കണം, ഏത് തരത്തിലുമുള്ള sexual താല്പര്യം ഉള്ളവരെയും ബഹുമാനിക്കണം, അംഗീകരിക്കണം. ആണും പെണ്ണും മാത്രമല്ല പ്രണയത്തിനുള്ളിലാകുന്നത് ,പ്രണയം അങ്ങനെ ചെറിയ ഒരു സ്പേസിലേക്ക് ചുരുക്കി കളയുവാനും കഴിയില്ല.
read also: വീണ്ടും ആഘോഷമായി കൂവാഗം ഫെസ്റ്റിവെൽ, അരവാന്റെ ഭാര്യയായി ശ്രീകൃഷ്ണന്റെ മോഹിനീ ഭാവം
പ്രണയത്തിന് sex നെ ക്കാള്‍ അപ്പുറമൊരു വലിയ ആകാശം ഉണ്ട്, അവിടെ അംഗീകരിക്കലും, ചേര്‍ത്ത് നിര്‍ത്തലും,സ്നേഹവും ബഹുമാനവും ഉണ്ട്. ഗേ വിവാഹങ്ങളോ, lesbian വിവാഹങ്ങളോ ഉണ്ടാകുമ്ബോള്‍ നിങ്ങളില്‍ ആരാ പെണ്ണ് ആരാ ആണ് എന്ന് ചോദിക്കുന്ന, ചിന്തിക്കുന്ന നമ്മുടെ മനസ് ആണ് വ്രണപെട്ടിരിക്കുന്നത്, പുരുഷന്മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും ട്രാന്‍സ് മനുഷ്യര്‍ക്കിടയിലും മനോഹരമായ sex ഉം, പ്രണയവും സംഭവിക്കും എന്ന് നമ്മള്‍ എന്തെ ഇനിയും മാറി ചിന്തിക്കുന്നില്ല. ശ്രുതിയും ദയയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍, അവരുടെ സോഷ്യല്‍ മീഡിയയില്‍ കണ്ട കമന്റ് ആണ് അപ്പോള്‍ മറ്റേ പ്രണയം ഉപേക്ഷിച്ചോ എന്ന്.
അതൊക്കെ അവരുടെ മാത്രം പ്രൈവസി അല്ലെ, പ്രണയം എല്ലാകാലവും ഒരാളുടെ തിരഞ്ഞെടുപ്പ് അല്ലെ, സ്വീകരിക്കുവാനും തിരസ്‌ക്കരിക്കുവാനും, break up പറയുവാനും, living റിലേഷനില്‍ ആകുവാനും പ്രണയത്തില്‍ സ്വാതന്ത്ര്യമുണ്ട്. രണ്ട് മനുഷ്യര്‍ക്കിടയില്‍ പ്രണയം ഉണ്ടാകുമ്ബോള്‍ അവര്‍ ഒരുമിച്ച് ജീവിക്കുന്നു, ഇനി മുന്നോട്ട് പറ്റില്ല എന്ന അവസരത്തില്‍ break up പറയുന്നു, ഈ സ്വാതന്ത്ര്യം തന്നെയല്ലേ പ്രണയത്തിന്റെ ഭംഗി.. രണ്ട് മനുഷ്യര്‍ക്കിടയില്‍ പ്രണയവും സ്നേഹവും വിശ്വാസവും ബഹുമാനവും ഉണ്ടെങ്കില്‍ അവര്‍ ഒരുമിച്ച് ജീവിക്കട്ടെ, പറ്റില്ലെന്ന് തോന്നുമ്ബോള്‍ നല്ല മനുഷ്യര്‍ ആയി പിരിയട്ടെ, പ്രണയം അങ്ങനെ ആകാശത്തോളം വിശാലമാകട്ടെ
Post Your Comments