MalappuramLatest NewsKeralaNattuvarthaNews

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ

കോട്ടക്കൽ പറപ്പൂർ മാളിയേക്കൽ അനൂബുൾ ബിസമിൻ (27), കോട്ടക്കൽ കെ.എൻ ബസാർ പരിയാടത്ത് ജിഫ്നാൻ (23) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്

തിരൂർ: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടക്കൽ പറപ്പൂർ മാളിയേക്കൽ അനൂബുൾ ബിസമിൻ (27), കോട്ടക്കൽ കെ.എൻ ബസാർ പരിയാടത്ത് ജിഫ്നാൻ (23) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

5.420 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും വലിക്കാനുള്ള ഉപകരണവും 1700 രൂപയുമടക്കമാണ് തിരൂർ എക്സൈസ് സി.ഐ ജിജു ജോസും സംഘവും യുവാക്കളെ അറസ്റ്റ് ചെയ്തത്.

Read Also : അതിവേഗ പാതയ്ക്കെതിരെ തമിഴ്നാട്ടിൽ സമരവുമായി സിപിഎം

രഹസ്യവിവരത്തെ തുടർന്ന്, ചൊവ്വാഴ്ച പുലർച്ച 2.30-ന് കോട്ടക്കലിലെ സ്വകാര്യ അപ്പാർട്മെൻറിലെ പ്രതികളുടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. പ്രതികളെ റിമാൻഡ് നടപടികൾക്കായി കുറ്റിപ്പുറം റേഞ്ചിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button