ലാഹോർ: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്തിന്റെ കിടപ്പുമുറിയിൽ പ്രവേശിക്കുമെന്ന ഭീഷണിയുമായി നവാസ് ഷെരീഫിന്റെ അനുയായികൾ. ഏപ്രിൽ 17 ഞായറാഴ്ച, ജെമീമയുടെ വസതിക്ക് പുറത്തുനടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു നവാസിന്റെ അനുയായികളുടെ അതിരു വിട്ട പ്രകടനം. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) അനുഭാവികളാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.
പാർട്ടിയുടെ വൈസ് പ്രസിഡന്റ് ആബിദ് ഷെർ അലിയാണ് പ്രതിഷേധ പ്രകടനത്തിന് അനുമതി നൽകിയത്. ഇമ്രാൻ ഖാന്റെ മുൻ ഭാര്യയുടെ കിടപ്പുമുറിയിൽ കയറുമെന്ന് അനുയായികൾ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. നവാസ് ഷെരീഫിനെ വിമർശിച്ചതിന്റെ പേരിലായിരുന്നു ജെമീമയ്ക്ക് നേരെയുണ്ടായ ഈ പ്രതിഷേധ പ്രകടനം. ഇമ്രാൻ ഖാനെ പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ നവാസ് ഷെരീഫിന്റെ വസതിക്ക് പുറത്ത് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) അനുകൂലികൾ പ്രകടനം നടത്തിയിരുന്നു. ഇതായിരുന്നു സംഭവത്തിന്റെ തുടക്കം.
Also Read:പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തല് കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് സസ്പെൻഷൻ
സംഭവത്തിൽ പ്രതികരണവുമായി ജെമീമയും രംഗത്ത് വന്നു. ‘ഇന്നലെ സറേയിലെ 88 വയസ്സുള്ള എന്റെ അമ്മയുടെ വീടിന് പുറത്ത് നൂറുകണക്കിന് പുരുഷന്മാർ മണിക്കൂറുകളോളം പ്രതിഷേധിക്കുന്ന വീഡിയോയാണിത്. ജെമീമയും മക്കളും വീട്ടിൽ ഇന്നും ഇറങ്ങിയില്ലെങ്കിൽ, ഞങ്ങൾ അവളുടെ കിടപ്പുമുറിയിൽ പ്രവേശിക്കും എന്നാണ് അവർ പറയുന്നത്. ഇത് നിയമവിരുദ്ധമല്ലേ?’, പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ജെമീമ ചോദിച്ചു.
ഗോൾഡ്സ്മിത്ത് കുടുംബത്തിന്റെ പിൻഗാമിയായ ജെമീമ ഗോൾഡ്സ്മിത്ത്, 1995-ലാണ് ഇമ്രാൻ ഖാനെ വിവാഹം കഴിച്ചത്. 18 വർഷം മുമ്പ് 2004-ൽ ഇരുവരും വിവാഹമോചനം നേടി.
Post Your Comments