ThiruvananthapuramNattuvarthaKeralaNews

31 പേരെ കടിച്ച തെരുവുപട്ടിക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു

വയനാട് : ഞായറാഴ്‌ച കൽപ്പറ്റയിൽ 31 പേരെ കടിച്ച തെരുവുപട്ടിക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട്‌ വെറ്ററിനറി സർവകലാശാലയിൽ നടത്തിയ ജഡ പരിശോധനയിലാണ്‌ പേവിഷബാധ സ്ഥിരീകരിച്ചത്‌. കടിയേറ്റവർ ഐഡി ആർവി, ഇർഗ് പ്രതിരോധ കുത്തിവയ്‌പുകൾ എടുത്തിട്ടുണ്ട്.

Also Read : ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ

മറ്റു തെരുവുപട്ടികൾക്കും പൂച്ചകൾക്കും കടിയേറ്റിരുന്നു. പട്ടിയുടെ കടിയേറ്റ മറ്റു നായ്‌ക്കൾക്കും പേ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത്‌ നഗരത്തിലെത്തുന്നവർക്ക്‌ ഭീഷണിയാണെന്നും നായ്‌ക്കൾ കൂട്ടമായി സഞ്ചരിക്കുകയാണെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button