Latest NewsKeralaIndia

കെഎസ്ആർടിസി ബസിൽ യാത്രയ്‌ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി വിദ്യാർത്ഥിനി

പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പരാതി

പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി നൽകി വിദ്യാർത്ഥിനി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പരാതി. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

സൂപ്പർ ഡീലക്‌സ് ബസിലെ ഡ്രൈവറാണ് ഷാജഹാൻ. ബസിൽ വച്ച് ഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, യുവതിയുടെ ആരോപണം ഡ്രൈവർ നിഷേധിച്ചു. യാത്രക്കാരിയെ അറിയാമെന്നും ആരോപണത്തിന് പിന്നിൽ മറ്റ് കാരണങ്ങളാണെന്നും ഡ്രൈവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button